ചതിയന്‍ ബ്രൂട്ടസ്
ആഗ്രഹങ്ങള്‍ എന്തെല്ലാം ആരുന്നു ചെറുപ്പത്തില്‍ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ ഫോഴ്സ്, നേവി - സി.ബി.ഐ, ഐ.ബി, ആര്‍.എ.ടബ്ല്യു പടിവാതിലില്‍ എത്തിയ ഓഫീസേഴ്സ് ട്രെയിനിംഗ് അകാടെമി "മോനെ ജോസഫ്‌കുട്ടി നിനക്കൊന്നും അറിയില്ല, കാരണം നീ വെറും കുട്ടിയാണ്" എന്ന് മോഹന്‍ലാല്‍ സ്റ്റൈലില്‍ ഇടിച്ചു തകര്‍ത്ത മാതാപിതാ ബന്ധുമിത്രാദികള്‍....... കണക്കറിയില്ലാത്തത് കാരണം നീ വിമാനം പറപ്പിക്കണ്ട എന്ന് പറഞ്ഞ എയര്‍ഫോഴ് സ്കാരന്‍...........(പിന്നേ പ്രോട്രാക്ടറും കോമ്പസ്സും വച്ചല്ലേ ഈ കണ്ട വിമാനം ഒക്കെ പറക്കണത്) എല്ലാവരും ചേര്‍ന്നെന്നെ ഒരു ട്രാന്‍സ്ഫോര്‍മര്‍ ഡിസൈനറും, കച്ചവടക്കാരനുമാക്കി. ബൂര്‍ഷകള്‍ക്ക് വേണ്ടി പണിയെടുകുന്ന ഒരു പെറ്റി ബൂര്‍ഷ - തൊഴിലാളി വര്‍ഗത്തെ, പരിപ്പ് വട-കട്ടന്‍ ചായയെ, ബര്‍ഗെറിലും, കോളയിലും, ഹോട്ട് ചോക്ലേറ്റിലും, പേരറിയാന്‍ മേലാത്ത എന്തിലോ എല്ലാം ഒറ്റികൊടുത്ത ഒന്നാന്തരം ഒരു ചതിയന്‍ ബ്രൂട്ടസ്...............