എന്ത് കൊണ്ട് ഇംഗ്ലീഷ്? മംഗ്ലീഷ് കീബോര്ഡും അന്ക്ഞ്ഞതയും
എല്ലാവരും എന്നോട് ചോദിക്കുന്നു, എന്ത് കൊണ്ട് ഇംഗ്ലീഷില്‍ മാത്രം എഴുതുന്നു എന്ന്? പേന കൊണ്ടെന്നു ഒരു ടിന്റു മോന്‍ സ്റൈല്‍ ഉത്തരമാണ് ഇവര്‍ക്ക് ഉചിതം. എങ്കിലും, ഞാന്‍ എഴുതി വിടുന്ന, മടയതരങ്ങളും, ഉപരിപ്ലവമെങ്കിലും, ഫാസ്സിസ ചായവുള്ളതും എതെങ്കിലും ഒരു വിഭാഗത്തെ നോവിപ്പിക്കാത്തതും അയ കാല്‍പനിക കഥാ, അര്‍ത്ഥ കഥാ രൂപങ്ങള്‍ക്ക് ഫേസ്ബുക്ക് ലൈകിന്റെ രൂപത്തിലും, ട്വിറ്റെര്‍ ട്വീടിന്റെ രൂപത്തിലും, ഗൂഗിള്‍ പ്ലസ് ഷെയര്‍ രൂപത്തിലും, വളരെ പഴഞ്ചന്‍ രീതിയായ കമന്റ്സ് ആയും ഒക്കെ പ്രോത്സഹിപിക്കുന്ന എന്റെ ആരാധക വൃന്ദത്തെ സന്തോഷിപിക്കാനും, അവര്‍ക്ക് മലയാളത്തിലുള്ള എന്റെ പരിമിതമായ അറിവും, അതിലുപരി മലയാളം ആംഗലേയ ഭാഷയില്‍ ടൈപ് ചെയ്യുനതിനുള്ള ബുദ്ധിമുട്ടും ഈ ഒരു പോസ്റ്റില്‍ നിന്നും മനസ്സിലാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എന്‍.ബി: എന്റെ വായനക്കാര്‍ എന്ന പ്രയോഗം എനിക്കുപയോഗിക്കണമെന്നുണ്ടെകിലും, ഇവര്‍ എണ്ണത്തില്‍ വളരെ കുറവും വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന ഒരു വിഭാഗം ആയതിനാലും അങ്ങനെ ഒരുധ്യമത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു.